ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്.
സിന്ധു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ഞാൻ സ്വർണ മെഡൽ നേടി. നിർഭാഗ്യവശാൽ, ഞാൻ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ ക്വാർട്ടർ ഫൈനൽ കളിക്കുമ്പോൾ എനിക്ക് കാലിന് വേദന അനുഭവപ്പെട്ടു. കോച്ച്, ഫിസിയോ എന്നിവരുടെ സഹായത്തോടെയാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഫൈനലിന് ശേഷം എനിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇടത് കാലിന് പരിക്കുണ്ട്.കുറച്ച് ആഴ്ചകള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഉടൻ തന്നെ കോർട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് സിന്ധു കുറിച്ചു.
ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡുള്ള താരമാണ് സിന്ധു. 2019 ലെ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഈ വർഷം ജപ്പാനിലെ ടോക്കിയോയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഓഗസ്റ്റ് 21 മുതൽ 28 വരെയാണ് ടൂർണമെന്റ് .
Trending
- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി

