കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവർ. ചോദ്യം ചെയ്യലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ ഗെയിം ചർച്ച ചെയ്യാനാണെന്നായിരുന്നു അൻവറിൻ്റെ മറുപടി. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഇതുസംബന്ധിച്ച് ഇ.ഡിക്ക് പരാതി ലഭിച്ചത്. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2012ലാണ് മലപ്പുറം സ്വദേശി സലീം അൻവറിനെതിരെ പരാതി നൽകിയത്.