മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പുഴു’വിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാകും മമ്മൂട്ടിയെത്തുക.
സിനിമയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. പാർവതി തിരുവോത്താണ് നായിക.
