മുന്‍ സോവിയേറ്റ് ഏകാധിപതി സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് താനെന്ന് പുടിന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്റെ നേതൃത്വത്തില്‍ 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ‘ക്രൂരമായ മഹത്തായ ശുദ്ധീകരണ’ ത്തെ തന്നെയാണ് പുടിനും റഷ്യയില്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഏതിരെ നില്‍ക്കുന്നുവെന്ന് തോന്നിയ എല്ലാവരെയും സ്റ്റാലിന് അധികാരം ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. യുക്രൈന് അധിനിവേശത്തോടെ ലോകത്തിന് മുമ്പില്‍ ഒറ്റപ്പെട്ട് പോയ വ്ളാദിമിര്‍ പുടിന് രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 1930 കളില്‍ സ്റ്റാലിന് ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെ പുടിനും ആവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ശത്രുക്കളെ കണ്ടെത്താന്‍ പുടിന് ഫോണ്‍ ചോര്‍ത്തുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫോണിനോടൊപ്പം ഇന്റര്‍നെറ്റും ചോര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വഴിയായിരുന്നു സ്റ്റാലിന് ഉപയോഗിച്ചത്. 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ആ ക്രൂരമായ മഹത്തായ ശുദ്ധീകരണ വേളയിൽ 7,50,000 പേരെങ്കിലും വധിക്കപ്പെട്ടതായി ചില കണക്കുകള്‍ പറയുന്നു. തന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിക്ക് സ്റ്റാലിന് നല്കിയ ഒമനപ്പേരാണ് മഹത്തായ ശുദ്ധീകരണം.
Trending
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്റൈന്‍ തോല്‍വി