മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.


