തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട്. സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ പറഞ്ഞു. മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന് അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കടുത്ത ശിക്ഷ വരുന്നു
- ജോലിക്കിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു
- എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
- ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ മോഷ്ടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവ്
- റമദാനില്‍ എല്ലാ ശനിയാഴ്ചയും കര്‍ഷക വിപണി തുടരും
- പുതുക്കിപ്പണിത ഈസ അല്‍ കബീര്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യസിനിമാ അവാർഡുനിശകൾക്ക് പിന്നിലെ തരികിടകൾ.
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്



