തലശ്ശേരി : കൂത്തുപറമ്പിൽ വെടിയേറ്റുവീണ, ജീവിക്കുന്ന രക്തസാക്ഷി മേനപ്രത്തെ പുതുക്കുടി പുഷ്പന് വീടൊരുങ്ങി. താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെയാണ് വീട് നിർമിച്ചത്.
വെടിവെപ്പിൽ സുഷ്മ്നാനാഡി തളർന്ന് ശയ്യാവലംബനായ പുഷ്പന്റെ നിലവിലെ അവസ്ഥയ്ക്കനുയോജ്യമായിട്ടാണ് ഇരുനില വീടിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പുഷ്പൻ കിടക്കുന്ന ചക്രംഘടിപ്പിച്ച ആധുനിക സംവിധാനത്തിലുള്ള കട്ടിൽ മുറ്റത്തേക്ക് ഇറക്കുന്നതിന് പുറത്തേക്ക് തുറക്കുന്ന ഗ്ലാസ് വാതിൽ, കുളിമുറി, സൗകര്യപ്രദമായ വിശാലമായ ഹാൾ, തുറന്ന അടുക്കള, വിശാലമായ മുറ്റം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
പുതുക്കുടി തറവാട് വീടിനോടു ചേർന്ന അഞ്ചുസെൻറ് ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി നൂതനരീതിയിൽ ഫ്രീലാൻഡ് ആർക്കിടെക്ട് ചക്കരക്കല്ല് ഏച്ചൂർ സ്വദേശിനി ടി.കെ.പ്രിജിതയാണ് വീട് രൂപകല്പന ചെയ്തത്.
താക്കോൽ കൈമാറൽ ചടങ്ങിൽ,ടൂറിസം വകുപ്പ് മന്ത്രിപി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം, പ്രസിഡന്റ് എസ്.സതീഷ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു .