തിരുവനന്തപുരം: കവി വിനോദ് വൈശാഖിയുടെ പുരികങ്ങൾക്കിടയിലെ സൂര്യോദയം ” ‘ മുഖ്യമന്ത്രി പിണറായി വിജയൻപ്രകാശനംചെയ്തു. ഡോ. രാജശ്രീ വാര്യർ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. വി എൻ മുരളി അധ്യക്ഷനായി. പ്രഭാവർമ്മ,കാരയ്ക്കാമണ്ഡപം വിജയകുമാർ,സുരേഷ് വെള്ളിമംഗലം, എസ്എൻസുധീർഎന്നിവർപങ്കെടുത്തു. കെ.സച്ചിദാനന്ദൻ്റെ അവതാരികയും കവി പ്രഭാവർമ്മയുടെ ആമുഖ കവിതയുമുള്ള കാവ്യപുസ്തകത്തിൽ നൂറ് കവിതകളുണ്ട്.
