മുംബൈ : പ്രശസ്ത ചലചിത്ര നിർമ്മാതാവ് ശേഖർ കപൂറിനെ പൂനൈ ഫിംലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു. എഫ്ടിഐഐ ഡയറക്ടർ ഭൂപേന്ദ്ര കയ്ന്തോലയാണ് ശേഖർ കപൂറിനെ പ്രസിഡന്റായി നിയമിച്ച വിവരം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവ് ദേക്കറാണ് ശേഖർ കപൂറിനെ എഫ്ടിഐഐയുടെ പ്രസിഡന്റായി നിയമിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2023 മാർച്ച് 3 വരെ കപൂർ പ്രസിഡന്റ് സ്ഥാനത്ത് തുടരും.


