
കൊല്ലം: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി.മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റില്‍ ഇയാളും കൂട്ടാളികളും ചേര്‍ന്ന് പുനലൂര്‍ കൂനംകുഴിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തി ഒളിവില്‍ പോകുകയായിരുന്നു. കലയനാട് നിന്ന് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പിടികൂടിയ സമയം ഇയാള്‍ അരയില്‍ കരുതിയിരുന്ന കത്തി എടുത്ത് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാള്‍ ആറുമാസം മുൻപ് പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചു.
ആ കേസിലും കാസര്‍കോട് ചീമേനി പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും ഉള്‍പ്പടെ ജാമ്യത്തില്‍ കഴിഞ്ഞു വരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
