ചെറുതോണി: പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഇടുക്കിയിലെ മാട്ടുക്കട്ട സ്വദേശി ചേറാടിയിൽ സാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒൻപതിന് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് ഇവിടുത്തെ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സാജൻ അവിടെ പൂജകൾ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനാണ് കേസെടുത്തത്.സാജൻ കുട്ടികളെ മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. സാജന്റെ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ കുട്ടികൾ വീടുകളിലേയ്ക്ക് പോയി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം