തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസ് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ഇടതു മുന്നണി സ്ഥാനാർഥിയായി ഇന്നു ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജെയ്കിനെ തീരുമാനിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ മണ്ഡലത്തിലെത്തും. ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി മണ്ഡലത്തിലെ മണര്കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളില് ഉമ്മന് ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില് ഉമ്മന് ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാന് ജെയ്ക്കിനായി. പുതുമുഖം മത്സരരംഗത്തു വരുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജെയ്ക്കിനെ തന്നെ സ്ഥാനാര്ഥിയാക്കാന് പാര്ട്ടി തീരുമാനിച്ചത്. ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില് വച്ച ഏക പേര് ജെയ്ക്കിന്റേതാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില് എത്തിയ ജെയ്ക്ക് നിലവില് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ പദവികളും വഹിക്കുന്നു. ഉമ്മന്ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില് യുഡിഎഫ് സ്ഥാനാര്ത്ഥി. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ നിര്യാണത്തെത്തുടര്ന്നാണ് പുതുപ്പള്ളിയില് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിയും ഉടന് സ്ഥാനാര്ഥിയെ പ്രഖ്യാപിക്കും.
Trending
- പെരിയ ഇരട്ടക്കൊല: മുന് എം.എല്.എ. കെ.വി. കുഞ്ഞിരാമനുള്പ്പെടെ 14 പ്രതികള് കുറ്റക്കാര്
- ആല്ബ കപ്പ് പത്താം കുതിരയോട്ട മത്സരം സമാപിച്ചു
- കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡിന്റെ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും 30ന്
- ബി.ജെ.പി. പ്രസിഡന്റായി കെ. സുരേന്ദ്രന് തുടര്ന്നേക്കും; എതിര്പ്പുമായി നേതാക്കള്
- വയനാട് ടൗണ്ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- 2025ലെ ഏഷ്യന് യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന് ബി.ഒ.സി. കരാറില് ഒപ്പുവെച്ചു
- ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാര് ഒപ്പുവെച്ചു
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി