തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ പെട്ടെന്ന് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കണ്ണുനീർ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എകെ ബാലൻ പറഞ്ഞു. വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ല. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോ. പിണറായി വിജയനേയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണ്. നിയമ സഭയിൽ അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുെന്നും ബാലൻ പറഞ്ഞു. ആദായ നികുതി തർക്ക പരിഹാര ബോർഡിൽ താൻ ഇരുന്നിട്ടില്ലെന്നും കാര്യങ്ങൾക്ക് വ്യക്തത വന്ന ശേഷം പരിഹരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ചർച്ചയാക്കിയിരിക്കുന്നത്. വീണ വിജയന് 3 വർഷത്തിനിടെ1.72 കോടി നൽകി എന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ റമദാനിലെ ഉപഭോക്തൃ സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി
- ഭിന്നശേഷി കുട്ടികള്‍ക്കുള്ള സുല്‍ത്താന്‍ ബിന്‍ സല്മാന് ഖുര്‍ആന്‍ അവാര്‍ഡ് രണ്ടാം വര്‍ഷവും ബഹ്റൈന്‍
- താജിക്കിസ്ഥാന്‍- കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി വർക്കലയിലെ സ്ഥിരംസന്ദർശകൻ; ഹോംസ്റ്റേയ്ക്ക് 5ലക്ഷം,പോലീസുകാരന് കൈക്കൂലി വാഗ്ദാനം
- ഹോളി ആഘോഷത്തിനിടെ വെടിവയ്പ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു
- സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസ്
- കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
- ദുഷ്ടബുദ്ധികളുടെ തലയിലുദിച്ച സമരം; ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം; ഇ.പി. ജയരാജന്