മനാമ: പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസ്സൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ഇന്ത്യൻ എംബസിയുടെ മിലിട്ടറി അറ്റാഷേ നൗഷാദ് അലി ഖാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോസ്റ്റ് ഗാർഡ് കമാൻഡർ റിയർ അഡ്മിറൽ അല സിയാദിയും യോഗത്തിൽ പങ്കെടുത്തു.
പബ്ലിക് സെക്യൂരിറ്റി പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുകയും പുതിയ ചുമതലകൾ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നല്ല ബന്ധത്തെയും സുരക്ഷാ സഹകരണത്തെയും ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രശംസിച്ചു.