മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബ് ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. ഷൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര സഹകരണം വർധിപ്പിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധത സ്ഥിരീകരിച്ചുകൊണ്ട് വിവിധ മേഖലകളിലെ ദീർഘകാല ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെ ഡയറക്ടർ ജനറൽ പ്രശംസിച്ചു.
പരിശീലനം, ഗവേഷണം, കൺസൾട്ടിംഗ് എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിബദ്ധത അവർ എടുത്തുപറഞ്ഞു. അംബാസഡറുടെ ചുമതലകളിൽ കൂടുതൽ വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.