പാലക്കാട്: പി ടി സെവൻ വീണ്ടും ജനവാസ മേഖലയിൽ. ധോണിയിൽ വീടിന്റെ മതിൽ തകർത്തു. അർദ്ധരാത്രി 12 മണിയോടെയാണ് ആന ഇറങ്ങിയത്. പരിഭ്രാന്തി പരത്തി ജനവാസ മേഖലയിൽ ഏറെനേരം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ കാടുകയറ്റിയത്.
അതേസമയം വയനാട്ടിൽ നിന്നുള്ള ടീം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വച്ചേക്കുമെന്നാണ് വിവരം. മയക്കുവെടി വക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.