കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. നവംബര്‍ ഒന്ന് ഞായറാഴ്ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവധി കഴിഞ്ഞുള്ള അടുത്ത പ്രവര്‍ത്തന ദിവസം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആചരിക്കുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക