ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളെ ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി ഫൈൻഡർ ബെസ്റ് ക്വാളിറ്റി ഏജന്റ് അവാർഡിന് ബിബിൻ സിൽവയെ (സ്റ്റെപ്സ് റിയൽ എസ്റ്റേറ്റ് ) തിരഞ്ഞെടുത്തു. സെന്റ് റീജസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു അവാർഡ് ദാനം. 6 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന ബിബിൻ സിൽവ തിരുവനന്തപുരം വലിയതുറ സ്വദേശിയാണ്.
