തിരുവനന്തപുരം: സഹകരണ വകുപ്പിനെതിരായ പ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്. ബ്ലെയ്ഡ് പലിശക്കാരും സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ലാഭം ഇല്ലാതായ വന്‍കിടക്കാരും നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കയണം. കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പകള്‍ നല്‍കുന്നത് സഹകരണ സ്ഥാപനങ്ങളാണ്.
പ്രതിസന്ധിക്കാലങ്ങളില്‍ പലിശയില്ലാതെയും ജനങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നുണ്ട്. സമൂഹത്തിലെ എല്ലാതലത്തിലുള്ള ആളുകള്‍ക്കും ആവശ്യമായ സഹായ പദ്ധതികള്‍ സഹകരണസംഘങ്ങള്‍ നടത്തി വരുന്നുണ്ട്. ചില ഒറ്റപ്പെട്ട ക്രമവിരുദ്ധ സംഭവങ്ങള്‍ സഹകരണ മേഖലയില്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാരിനു കഴിഞ്ഞു.
ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട കുളത്തുമ്മല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.ബി. സതീഷ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം പ്രസിഡന്റ് വസന്തകുമാരി അമ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംഎല്‍എ ജി. സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി