മനാമ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വന്‍തോതില്‍ കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ബഹ്റൈന്‍ 12 സ്ഥാനങ്ങള്‍ കയറി 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്തെത്തി. 2024ല്‍ നേട്ടം 66.6% ആയിരുന്നത് 2025ല്‍ 68.4% ആയി ഉയര്‍ന്നു. യു.എ.ഇക്ക് ശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം രണ്ടാം സ്ഥാനം നേടി.
ബഹ്റൈന്‍ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിതാ മന്ത്രിമാരുടെ ശതമാനം (ഇപ്പോള്‍ 21.7%) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

