മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയം അറബ് ലീഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൗണ്‍സില്‍ ഓഫ് അറബ് മിനിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ അഫയേഴ്സിന്റെ 44ാമത് സെഷന്റെ ഭാഗമായി ‘ഉല്പാദക കുടുംബങ്ങളും സംരംഭകത്വവും’ എന്ന വിഷയത്തില്‍ ഉന്നതതല സംഗമം നടത്തി. അറബ് മന്ത്രിമാരും സാമൂഹിക കാര്യ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്തു.
സംഗമത്തിന് ബഹ്റൈനിലെത്തിയവരെ സാമൂഹിക വികസന മന്ത്രി ഒസാമ അല്‍ അലവി സ്വാഗതം ചെയ്തു. ഉല്പാദക കുടുംബള്‍ക്ക് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ ബഹ്റൈന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കുടുംബങ്ങളെ സംരംഭകരാക്കി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും സാമൂഹിക കാര്യ വിഭാഗം മേധാവിയുമായ ഡോ. ഹൈഫ അബു ഗസാലെ പറഞ്ഞു.
കുടുംബങ്ങള്‍ക്ക് ബിസിനസുകള്‍ നടത്താന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന്് ബഹ്റൈനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ടെക്നോളജി പ്രൊമോഷന് ഓഫീസ് മേധാവി ഡോ. ഹാഷിം ഹുസൈന് പറഞ്ഞു.
Trending
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്
- മലയാള സാഹിത്യ കുലപതി ഇനി കഥാവശേഷന്; എം.ടി. യാത്രയായി
- ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻപി.ടി തോമസ് അനുസ്മരണം നാളെ
- ഐ.വൈ.സി.സി ബഹ്റൈൻ, നിറക്കൂട്ട് ചിത്രരചന കളറിങ് മത്സരം ജനുവരി 3 ന്
- പിരിച്ചുവിടപ്പെട്ട ജീവനക്കാരന് റിസോര്‍ട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തു
- പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും
- അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
- ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണ