
മനാമ: ഗള്‍ഫ് എയറിന്റെ ഒരു ഭാഗം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കണമെന്ന നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് തള്ളി.
51% ഓഹരി ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട് ബാക്കി സ്വകാര്യമേഖലയില്‍ വില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയമാണ് പാര്‍ലമെന്റ് മുമ്പാകെ വന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത 27 എം.പിമാരില്‍ 17 പേര് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് പ്രമേയം തള്ളിയത്.
സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നത് ഗള്‍ഫ് എയറിനെ കൂടുതല്‍ നവീകരിക്കാനും സര്‍വീസുകള്‍ വ്യാപിപ്പിക്കാനും പൊതുഖജനാവിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു.


