ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ രാഷ്ട്രപതി ഭവനിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടർന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പ്രിയങ്കയെയും കെസി വേണുഗോപാലിനേയും കൂടാതെ കൊടിക്കുന്നിൽ സുരേഷ് എംപി, രൺദീപ് സുർജേവാല എന്നിവരടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭനവിലേക്കായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മാർച്ച് നടത്താൻ തീരുമാനിച്ചത്. മൂന്ന് നേതാക്കൾക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാൻ പോലീസ് അനുമതി നൽകിയിരുന്നു. രാഹുല്‍ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലേക്ക് കയറാനുള്ള അനുമതി നല്‍കിയത്.
കര്‍ഷകര്‍ക്ക് പിന്തുണയറിച്ചുകൊണ്ടാണ് തങ്ങളുടെ മാര്‍ച്ചെന്നും കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും കര്‍ഷകരോടൊപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.