തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരായ പരാതിയിൽ ഗവർണർ ഇന്ന് തീരുമാനമെടുക്കും. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന ആരോപണത്തെ തുടർന്ന് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ വൈസ് ചാൻസലർ വിശദീകരണം നൽകിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിൽ ഗവർണർ ഇടപെട്ടത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ യു.ജി.സി നിഷ്കർഷിച്ച അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ വിശദീകരണം തേടി. വി.സിയുടെ റിപ്പോർട്ടിൻമേൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി