കോഴിക്കോട്: സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
ഡ്രൈവര്‍ എടക്കര സ്വദേശി സല്‍മാന്റെ (29) ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്റ് ചെയ്യത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവറെയും ബസുടമ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഹൈദരാലിയെയും രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആര്.ടി.ഒ. വിളിച്ചുവരുത്തിയിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു.
പരിക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്. ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്കൂളിനു മുന്നിലെ സീബ്രാ ലൈനില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം. കൊളത്തറ സ്വദേശി നിസാറിന്റെ മകള്‍ ഫാത്തിമ റിനയെയാണ് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിച്ചത്. വീട്ടിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഫാത്തിമ.
ഇരുവശത്തും നോക്കി സീബ്രാ ലൈനിലൂടെ അതീവശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ കോഴിക്കോട്ടുനിന്ന് കാളികാവിലേക്കു പോകുകയായിരുന്ന ബസാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു.
Trending
- ഷെയ്ഖ് നാസർ ബിൻ ഹമദ് പെന്റഗണിൽ അമേരിക്കൻ ആക്ടിംഗ് ഡിഫൻസ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം
- ഐ.വൈ.സി.സി ബഹ്റൈൻ; ഗുദൈബിയ – ഹൂറ ഏരിയ; ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് വിതരണം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു
- സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്