കൊല്ലം: കൊല്ലം അഞ്ചലിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മർദിച്ച സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കൊച്ചുകുരുവിക്കോണം സ്വദേശി 65കാരനായ വാസുദേവനാണ് മർദനമേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പുനലൂരിൽ നിന്നും അഞ്ചലിലേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു വയോധികനായ വാസുദേവൻ. ഈസ്റ്റ് സ്കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന്‍ ഇറങ്ങേണ്ടിയിരുന്നു. സ്റ്റോപ്പിലെത്തിയപ്പോൾ ബസ് നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല. അതിനിടയിൽ ആരോ ബല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു.
സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറിയാണ് ബസ് നിർത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത പൊലീസ്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും



