ആരോപണങ്ങൾക്കിടെ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25കോടി രൂപ പൃഥ്വിരാജിന് അടയ്ക്കേണ്ടി വന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെതിര പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

