രാജ്കോട്ട്: യുവതാരം പൃഥ്വി ഷാ തന്റെ കന്നി ടി20 സെഞ്ചുറി തികച്ചിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 61 പന്തിൽ 134 റൺസാണ് പൃഥ്വി ഷാ നേടിയത്. വെറും 43 പന്തുകൾ നേരിട്ടാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്.
അസമിനെതിരായ മത്സരത്തിൽ 13 ഫോറും ഒമ്പത് സിക്സും പൃഥ്വി അടിച്ചു. 19 പന്തിൽ നിന്നാണ് പൃഥ്വി അർധസെഞ്ചുറി തികച്ചത്. പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്സിന്റെ മികവിൽ മുംബൈ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 34 പന്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡ് റിഷഭ് പന്തിന്റെ പേരിലാണ്.