
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ജി.സി.സി. മേഖലിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തോടനുബന്ധിച്ചും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍ ബഹ്റൈന്‍ തടവുകാര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.
ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍, പരമ്പരാഗത ഗെയിമുകള്‍, ഫിസിക്കല്‍, ഇലക്ട്രോണിക് പ്രവര്‍ത്തനങ്ങള്‍, സിനിമാ പ്രദര്‍ശനം, ഗള്‍ഫ് കപ്പ് മത്സരങ്ങള്‍ കാണല്‍, ചിത്രരചന, കവിതാരചന മത്സരം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടന്നത്. മാന്‍ (ഒരുമ) കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
അതോടൊപ്പം തടവുകാരുടെ തൊഴില്‍ വൈദഗ്ധ്യവും കഴിവുകളും പ്രകടിപ്പിക്കുന്ന പ്രദര്‍ശനങ്ങളും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയവുമായി ചേര്‍ന്ന് ബഹ്റൈന്‍ ഖുറാന് ഗ്രാന്‍ഡ് കോമ്പറ്റീഷനും (ഗുഫ്റാന്‍) നടന്നു.
