
മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്കോ സ്പാജിക്കും സംഘവും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻ്റ് ബോർഡിൻ്റെ (ബഹ്റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു.

കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റോ, ബഹ്റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.
കൂടിക്കാഴ്ചയിൽ, ബഹ്റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
