ന്യൂഡൽഹി : 12ാമത് ബ്രിക്സ് ഉച്ചകോടിയിൽ ചൈനയെയും പാകിസ്താനെയും പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരു രാജ്യങ്ങൾക്കുമെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണ്. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നാം ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തണം. വളരെ ചിട്ടയോടെ ഈ പ്രശ്നത്തെ മറികടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .2021 ൽ ബ്രിക്സ് ഉച്ചകോടി 15 വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.