ന്യൂഡൽഹി: നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അർപ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ശ്രീ മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്നലെ അധ്യാപകരുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശേഷങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. “നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അദ്ധ്യാപക ദിനത്തിൽ, അവരുടെ അചഞ്ചലമായ സമർപ്പണത്തിനും മഹത്തായ സ്വാധീനത്തിനും നാം അവരെ അഭിവാദ്യം ചെയ്യുന്നു എന്ന് ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.