തൃശൂർ: പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനാണ് ശിക്ഷിക്കപ്പെട്ടത്.
പെൺകുട്ടിയെ പ്രാർത്ഥനാ പരിശീലനത്തിന് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴ തുക അതിജീവിച്ചയാൾക്ക് നൽകണം. അറസ്റ്റിന് പിന്നാലെ വൈദികനെ സഭ സസ്പെൻഡ് ചെയ്തിരുന്നു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.