വാഷിംഗ്ടണ്‍: ജോ ബൈഡൻ അമേരിക്കയുടെ 46 മത് പ്രസിഡണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. അമേരിക്കൻ പ്രസിഡന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 77 വയസുള്ള ജോ ബൈഡൻ.
273 ഇലക്ടറൽ വോട്ട് നേടിയാണ് അദ്ദേഹം പ്രഡിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. പെൻസിൽ വാനിയയിൽ ചരിത്ര വിജയമാണ് ജോ ബൈഡൻ നേടിയത്. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന് ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. 214 ഇലക്ടറൽ വോട്ടാണ് റൊണാൾഡ് ട്രംപ് നേടിയത്.