
മനാമ: കിന്റര്‍ഗാര്‍ട്ടനുകളിലോ സ്കൂളുകളിലോ ക്ലാസില്‍ ഏതെങ്കിലും കുട്ടികള്‍ ഹാജരില്ലെങ്കില്‍ അദ്ധ്യാപകര്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.
ദമിസ്ഥാനിലെ കിന്റര്ഗാര്ലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മണിക്കൂറോളം വാഹനത്തില്‍ പൂട്ടിയിടപ്പെട്ട നാലര വയസുകാരന് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇങ്ങനെ വ്യവസ്ഥയുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും എം.പിമാരായ അബ്ദുല്‍ ഹക്കീം അല്ഷിനോ, ജമീല്‍ മുല്ല ഹസ്സന്, ഹിഷാം അല്‍ അവാദി, ഇമാന് ശുവൈത്തര്‍, ഡോ. മറിയം അല്ദേന് എന്നിവര്‍ ആവശ്യപ്പെട്ടു.
