കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കാര്‍ഷിക മേളയുടെ ഒന്നാം ദിനമായ നവംബര്‍ 21-ാം തീയതി തിങ്കളാഴ്ച വിളമഹോത്സവ ദിനമായിട്ടാണ് ആചരിക്കുന്നത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ സഹകരണത്തോടെ ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിക്കുന്ന വിളപ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം വൈകുന്നേരം 5.30 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍ നിര്‍വ്വഹിക്കും. കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രി ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ നവംബര്‍ 22-ാം തീയതി ചൊവ്വാഴ്ച സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും നടത്തപ്പെടും. 12 മണിയ്ക്ക് ജൈവ കൃഷിയിലൂടെ ഭക്ഷ്യസമൃദ്ധിയിലേയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം അസ്സി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് നേതൃത്വം നല്‍കും. 12.30 ന് മീന്‍ പിടുത്ത മത്സരവും 1 മണിയ്ക്ക് സിബിആര്‍ മേഖല കലാപരിപാടികളും 2 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മേളയുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന് സാംസ്ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിക്കും. തോമസ് ചാഴികാടന് എം.പിയും ആന്റോ ആന്റണി എം.പിയും മുഖ്യാതിഥികളായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരിത്താസ് ഇന്‍ഡ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. പോള്‍ മൂഞ്ഞേലി, കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്സ് ആക്കപ്പറമ്പില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രകള്‍ച്ചര്‍ ഓഫീസര്‍ ഗീത വര്‍ഗ്ഗീസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ്് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന് പ്രസിഡന്റ് തോമസ് കൊറ്റോടം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 5 മണിയ്ക്ക് മലര്‍വാടി നാടോടി നൃത്ത മത്സരവും 6 മണിയ്ക്ക് തൊമ്മനും മക്കളും വടംവലികൂട്ടായ്മയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന വടംവലി മാമാങ്കവും നടത്തപ്പെടും. 6.45 ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം ‘മഞ്ഞ് പെയ്യുന്ന മനസ്സ്’ അരങ്ങേറും.
നവംബര്‍ 23-ാം തീയതി ബുധനാഴ്ച ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.00 ന് കൈപ്പുഴ മേഖലയുടെ കലാപരിപാടികളും 12.30 ന് താറാവ് പിടുത്ത മത്സരവും 12.45 ന് നടനരസം ഭരതനാട്യ മത്സരവും തുടര്‍ന്ന് തുഞ്ചാണി ചീകല് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടൊനുബന്ധിച്ച് ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏറ്റവും മികച്ച സ്വാശ്രയസംഘത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്ക്കാര സമര്‍പ്പണം നടത്തപ്പെടും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, കോട്ടയം കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകരന്, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്വിഎം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന് കൂട്ടക്കല്ലുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, ചൈതന്യ കമ്മീഷന് കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് ഫലിതം കോമഡി സ്കിറ്റ് മത്സരവും 6.45 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം ‘മൂക്കുത്തി’യും അരങ്ങേറും.
നവംബര്‍ 24-ാം തീയതി വ്യാഴാഴ്ച്ച പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. 11.45 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ലഹരിയുടെ ദൂഷ്യവശങ്ങള്‍ ആധുനിക സമൂഹത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് ദീപാനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന് തടത്തില്‍ നേതൃത്വം നല്‍കും. 12.45 ന് വനിതകള്‍ക്കായുള്ള ഉള്ളി പൊളിക്കല്‍ മത്സരവും തുടര്‍ന്ന് പുരുഷന്മാര്ക്കായുള്ള വെയിറ്റ് ബാലന്‍സിംഗ് മത്സരവും നടത്തപ്പെടും. 2.15 ന് നടത്തപ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. സി.കെ ആശ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം,എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്.എം.എല്‍.എ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, സെന്റ് ജോസഫ്സ് കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന് പ്ലാച്ചേരിപുറത്ത്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് ലിന്‍സി രാജന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന് ജോസ് പാറയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് ലാവണ്യ മോഹിനി മലയാളി മങ്ക മത്സരവും 5.30 ന് തുശിമെ കൂന്താരോ നാടന്‍ പാട്ട് ദൃശ്യാവിഷ്ക്കാര മത്സരവും നടത്തപ്പെടും. 6.45 ന് കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ്, ഫാര്‍മസി & കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗും സംയുക്തമായി അവതരിപ്പിക്കുന്ന കലാ സന്ധ്യയും നടത്തപ്പെടും.
നവംബര്‍ 25-ാം തീയതി വെള്ളിയാഴ്ച്ച സ്വാശ്രയ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.00 ന് ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും 12.30 ന് ചമയച്ചെപ്പ് – തിരുവാതിരകളി മത്സരവും 1 മണിക്ക് വെള്ളം നിറയ്ക്കല്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളന ത്തോടനുബന്ധിച്ച് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നടത്തപ്പെടും. കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്, കോട്ടയം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷംനാദ് വി.എ, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് തരംഗിണി സിനിമാറ്റിക് ഡാന്‍സ് മത്സരവും തുടര്‍ന്ന് താടിക്കാരന് താടി വാലാ മത്സരവും നടത്തപ്പെടും. 6.45 ന് ആലപ്പുഴ മാജിക്ക് വിഷന്‍ അവതരിപ്പിക്കുന്ന ഡ്രാമാറ്റിക് മാജിക്ക് മെഗാഷോ ‘മാജിക്ക് പാലസ്’ അരങ്ങേറും.
നവംബര്‍ 26-ാം തീയതി ശനിയാഴ്ച നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 11.45 ന് ചുങ്കം മേഖല കലാപരിപാടികളും 12.15 ന് കാര്‍ഷിക പ്രശ്നോത്തരിയും 1 മണിയ്ക്ക് ദമ്പതികള്‍ക്കായുള്ള കപ്പ പൊളിക്കല്‍ മത്സരവും 2 മണിയ്ക്ക് മലങ്കര മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന നൈപുണ്യ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എല്‍.എ, മാണി സി. കാപ്പന് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ബിനു കുന്നത്ത്, തിരുവനന്തപുരം ജില്ലാ അസി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോജോ എം. തോമസ്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, ഡി.സി.പി.ബി കോണ്ഗ്രിഗേഷന് റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം ഫെഡറേഷന് പ്രസിഡന്റ് തോമസ് ഔസേപ്പ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് തകിട തകധിമി ഫ്യൂഷന്‍ ഡാന്‍സ് മത്സരവും തുടര്‍ന്ന് രാജാ റാണി കപ്പിള്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 6.45 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് നൈറ്റ് മെഗാഷോയും നടത്തപ്പെടും.
നവംബര്‍ 27-ാം തീയതി ഞായറാഴ്ച കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 11.45 ന് കടുത്തുരത്തി മേഖലാ കലാപരിപാടികളും 12.15 ന് വനിതകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്സ് മത്സരവും നടത്തപ്പെടും. 2 മണിയ്ക്ക് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന് സാംസ്ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥനതല കര്‍ഷക കുടുംബ പുരസ്ക്കര സമര്‍പ്പണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി, റിട്ട. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി ടി.കെ ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനീംഗ് ബോര്‍ഡ് കാര്‍ഷിക സഹകരണ ജലസേചന വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ റ്റി.കെ, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യംസ്, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നാഗവിസ്മയ കാഴ്ച്ചകള്‍ നടത്തപ്പെടും. തുടര്‍ന്ന് പകര്‍ന്നാട്ടം ഫിഗര്‍ ഷോ മത്സരവും 6.45 ന് ചേര്‍ത്തല കാരാളപതി ഫോക് ബാന്റ് മ്യൂസിക് ടീം അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യ വിരുന്ന് നടത്തപ്പെടും. 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.
ആറ് ദിനങ്ങളിലായി നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക വിള പ്രദര്‍ശനം, അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ എക്സിബിഷന്, നേത്രപരിശോധന ക്യാമ്പ്, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, പനങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജന ശാല, നാടന്‍ രുചിവിഭവങ്ങള്‍ പങ്കുവയ്ക്കുന്ന തട്ടുകട, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസ പ്രദമായ അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധയിനം വിത്തിനങ്ങളുടെയും പുഷ്പ ഫല വൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട പോത്ത് രാജക്കന്മാരായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, പക്ഷി മൃഗാദികളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിപുലമായ ക്രമീകരണങ്ങളാണ്.
മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എസ്.എസ് പി.ആര്.ഒ സിജോ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ന്മാരായ ബബിത റ്റി. ജെസ്സില്‍, അനീഷ് കെ.എസ്, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം ഫെഡറേഷന് പ്രസിഡന്റ് തോമസ് ഔസേപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.