
മനാമ: ബഹ്റൈനില്‍ പുതിയ പ്രീമിയം എയര്‍ലൈന്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് 1,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യൂറോപ്പ്, മദ്ധ്യപൗരസ്ത്യ മേഖല, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയെ ബന്ധിപ്പിച്ച് ഗള്‍ഫ് രാജ്യത്ത് ഒരു എയര്‍ലൈന്‍ ആരംഭിക്കാന്‍ പ്രീമിയം ലീഷര്‍ എയര്‍ലൈനായ ബിഓണ്ടുമായി ബഹ്റൈന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ബഹ്റൈനില്‍ ഇത്തരം 10 വിമാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി.
വിനോദ, ബിസിനസ് വിപണികള്‍ക്ക് സേവനം നല്കുന്ന തരത്തിലായിരിക്കും സര്‍വീസ്. ഈ സംരംഭത്തിന്റെ പങ്കാളിയായി ബിഓണ്ടിനെ ലഭിക്കുന്നത് സന്തോഷകരമാണെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.


