ചിക്കാഗോ : ലോക തൊഴിലാളികളുടെ വിപ്ലവ വീര്യമുറങ്ങുന്ന ചിക്കാഗോയുടെ മണ്ണിൽ 1887 ൽ നടന്ന വെടിവെപ്പിന്റെ സ്മാരകത്തിലാണ് ആർ എസ്പി നേതാവും പാർലമെന്റ് അംഗവുമായ പ്രേമചന്ദ്രൻ പുഷ്പങ്ങൾ അർപ്പിച്ചു അഭിവാദ്യങ്ങൾ അർപ്പിച്ചത്.
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി എത്തിയതായിരുന്നു എംപിയും സംഘവും. മനോരമ ന്യൂസ് എഡിറ്റർ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് സാറ്റ്കോം പ്രോഗ്രാം മേധാവി പ്രതാപ് നായർ, ഇന്ത്യാ പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, അജോ മോൻ പൂത്തറയിൽ, എംപിയുടെ സഹധർമ്മിണി ഗീത പ്രേമ ചന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു