
മനാമ: വരാനിരിക്കുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി ബഹ്റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഒരുങ്ങുന്നു.
നടപടികളെക്കുറിച്ച് ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല അല്‍ മദനി, മുനിസിപ്പല്‍ ചെയര്മാന് ഡോ. സയ്യിദ് ഷുബാര്‍ ഇബ്രാഹിം അല്‍ വദാഇ, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സൈനബ് അല്‍ ദറാസി തുടങ്ങിയവര്‍ ചര്‍ച്ച നടത്തി.
ഗവര്‍ണറേറ്റിലെ എല്ലാ പ്രധാന ജലശേഖരണ സ്ഥലങ്ങളും കണ്ടെത്തുക, ഓവുചാലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്താനും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്വത്തുവകകളുടെ നാശം തടയാനും ഒരു ഏകീകൃത സംവിധാനമുണ്ടാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.


