
മനാമ: ബഹ്റൈനില്‍ വിവാഹപൂര്‍വ്വ മെഡിക്കല്‍ പരിശോധനയില്‍ മാനസികാരോഗ്യവും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
2004ലെ 11ാം നമ്പര്‍ നിയമത്തിലെ ഒന്നാം ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്യാനുള്ള ഈ നിര്‍ദേശം സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗം ബസീമ മുബാറക്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. നിലവില്‍ ജനിതക രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് വിവാഹപൂര്‍വ്വ മെഡിക്കല്‍ പരിശോധനയുടെ പരിധിയില്‍ വരുന്നത്. ഇതില്‍ മാനസികാരോഗ്യം കൂടി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന്റെ സ്ഥിരതയ്ക്ക് മാനസികാരോഗ്യവും ഒരു പ്രധാന ഘടകമാണെന്ന് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ബസീമ പറഞ്ഞു.


