മനാമ: രാജ്യത്ത് പള്ളികൾ പ്രാർത്ഥനകൾക്കായും മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ എന്നിവയ്ക്ക് താത്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് ആണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രാജ്യത്തെ കോവിഡ് -19 രോഗബാധയുടെ നിരക്ക് സുരക്ഷിതമായ നിലയിലെത്തുന്നതുവരെ വിലക്ക് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങൾ ഒരുമിച്ച് ചേർന്നുള്ള പ്രാർത്ഥധനകൾ രോഗബാധയുടെ സാധ്യത വർധിപ്പിക്കുന്നതിനാലാണ് അധികൃതർ നിരോധനം നീട്ടാൻ തീരുമാനം കൈക്കൊണ്ടത്.