ദമ്മാം: 16 -മത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അർഹനായി. ബിസിനസ് രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ വിജയം വരിച്ച 30 പേരാണ് ഇത്തവണ പ്രവാസി സമ്മാൻ പുരസ്കാരത്തിന് അർഹരായത്. സൗദിയിൽ നിന്ന് ഈ വർഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് സിദ്ദീഖ് അഹമ്മദ്.


