റിയാദ്: കായംകുളം എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. 12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കും.


