കൊല്ലം: മണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് വെളുന്തറ ജിജുഭവനിൽ നാൽപത്തിയാറു വയസുള്ള ജിജു മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം.അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടു മാർത്തോമ പള്ളിയുടെ മതിലിലിടിച്ച് തെറിക്കുകയും, അടുത്തുണ്ടായിരുന്ന ഇലക്ട്രിക്കൽ പോസ്റ്റിലിടിച്ച് റോഡിൽ വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയും സംഭവ സ്ഥലത്ത് തന്നെ ജിജു മരണപ്പെടുകയും ചെയ്തു. മ്യതശരീരം കടയ്ക്കൽ താലുക്കാശുപത്രിയിലേക്ക് മാറ്റി. ദുബായിൽ ഫയർ ഫിറ്റിങ് കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയിരുന്നു ജിജു. ഭാര്യയും രണ്ടു പെൺകുട്ടികളുമുണ്ട്.


