കൊല്ലം: കടയ്ക്കൽ NREGS യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല കൺവൻഷനും പ്രതിഭ സംഗമവും, മുതിർന്ന മറ്റുമാരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി സന്ധ്യ അധ്യക്ഷയായിരുന്നു
പി പത്മകുമാർ സ്വാഗതം പറഞ്ഞു, എസ്. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു സിപിഐ എം ഏരിയ സെക്രട്ടറി എം. നസീർ യോഗം ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ പഞ്ചായത്ത് മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസം അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു.
മുതിർന്ന മേറ്റുമാരെ ആദരിക്കൽ ചടങ്ങ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ നിർവ്വിഹിച്ചു.
ചടങ്ങിൽ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ, അരുണദേവി (യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ), ആർ. ലത (യൂണിയൻ ഏരിയ സെക്രട്ടറി )സുകുമാരപിള്ള (യൂണിയൻ ഏരിയ പ്രസിഡന്റ് ), ആർ എസ് ബിജു (യൂണിയൻ ജില്ലകമ്മിറ്റി അംഗം), സി ദീപു,വേണുകുമാരൻ നായർ (വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത്),കടയിൽ സലിം (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ), പഞ്ചായത്ത് മെമ്പർമാരായ കെ. വേണു, ഷാനി, അനന്തലക്ഷ്മി, അരുൺ, തൊഴിലുറപ്പ് തൊഴിലാളികൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം