തിരുവനന്തപുരം: കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായണൻ നിയമസഭയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. വിലയിടിവ് മൂലം കടക്കെണിയിലായ കർഷകർക്ക് കാട്ടു മൃഗങ്ങളുടെ ആക്രമണം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല . വിളനാശം സംഭവിച്ചവർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷിയുടെ ഉൽപ്പാദനച്ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുന്ന മട്ടാണെന്നും അതിനാൽ അവരെ സംരക്ഷിക്കാൻ നടപടി വേണമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ ആവശ്യം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയിൽ മറുപടിയും നൽകി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി