ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ദൈർഘ്യമേറിയ പരിപാടി ഇന്ത്യ ഗവണ്മെന്റ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (PMGKAY) 5 മാസത്തേക്ക് കൂടി, അതായത് 2021 ജൂലൈ-നവംബർ വരെ നീട്ടിയിരുന്നു. കൂടാതെ, പിഎംജികെഎവൈ-IVന് (2021 ജൂലൈ-നവംബർ) കീഴിൽ, 198.79 എൽഎംടി ഭക്ഷ്യധാന്യങ്ങളും അനുവദിച്ചിരുന്നു.
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന-IV (2021 ജൂലൈ-നവംബർ) പ്രകാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇവ കൈപ്പറ്റുന്നത് ആരംഭിച്ചു. 15.30 എൽഎംടി ഭക്ഷ്യധാന്യങ്ങളാണ് 2021 ജൂലൈ 12 വരെ കൈപ്പറ്റിയത്.
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന-IV വിജയകരമായി നടപ്പാക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതിനകം എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്ര ഭരണ പ്രദേശങ്ങളിലും മതിയായ സ്റ്റോക്ക് കരുതിയിട്ടുണ്ട്. നിലവിൽ കേന്ദ്ര പൂളിന് കീഴിൽ 583 എൽഎംടി ഗോതമ്പും, 298 എൽഎംടി അരിയും ലഭ്യമാണ്.
പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന-III (മെയ്-ജൂൺ 2021) പ്രകാരം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എല്ലാ 36 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 78.26 എൽഎംടി സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി.
എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുഗമമായ വിതരണം ഉറപ്പാക്കുന്നതിന് എഫ്സിഐ രാജ്യത്തുടനീളം ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു വരികയാണ്.