ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു.
പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ താരം സെയ്ഫ് അലിഖാൻ രാവണനായാണ് ചിത്രത്തിൽ എത്തുന്നത്. അതേ സമയം, രാമനായി പ്രഭാസും സീതയായി കൃതിയും വേഷമിടുo. എന്നാൽ , പ്രധാന കഥാപാത്രകളുടെ ക്യാരക്ടർ പോസ്റ്റർ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീരാമന്റെ സഹോദരന് ലക്ഷ്മണനായിട്ടാണ് സണ്ണി സിംഗ് വേഷമിടുന്നതെന്നാണ് വിവരം.
ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്കും മറ്റ് നിരവധി വിദേശ ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ടി-സീരിസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍പ് നിര്‍മ്മിക്കുന്ന സിനിമ
2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.