തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ ബിജെപിയുടെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ ബിജെപിയിൽനിന്ന് അകറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.
പിപി മുകുന്ദന് പറഞ്ഞത് പ്രസക്തഭാഗങ്ങള്‍:
”വി മുരളീധരന് കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണമെന്ന് ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക. കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷം വോട്ടുകള്‍ കുറഞ്ഞു. ഇത് എവിടെയാണ് പോയതെന്ന് പരിശോധിക്കാന്‍ പോലും തയ്യാറാകുന്നില്ല. നിരവധി പ്രവര്‍ത്തകരേയും നേതാക്കളേയും സുരേന്ദ്രന്റെ നേതൃത്വം ഒതുക്കി. ഇതിന്റെയൊക്കെ ഫലമാണ് ഈ പ്രതിസന്ധി.” ”നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയിട്ടുണ്ട്. നേതാക്കള്‍ തമ്മില്‍ ഒരു യോജിപ്പുമില്ല
. പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാല്‍ സുരേന്ദ്രന് സ്വയം മാറി നില്ക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന് തോന്നിയാല്‍ പ്രവര്‍ത്തകര്‍ വിട്ടുപോകും. അച്ചടക്കമുള്ള പാര്‍ട്ടി എന്ന് പറയുമ്പോള്‍ ശോഭ സുരേന്ദ്രനെ സംസ്ഥാന പട്ടികയില്‍ വെട്ടി. അവര്‍ കേന്ദ്രത്തെ കണ്ടാണ് സീറ്റ് നേടിയത്. അപ്പോള്‍ അച്ചടക്കം എവിടെയാണ്.”-പിപി മുകുന്ദന് പറഞ്ഞു.