കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.
കോട്ടയം ജില്ല കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററുകൾ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നും പോസ്റ്ററിൽ പറയുന്നു. നാട്ടകം സുരേഷിനേയും യൂജിൻ തോമസിനെയുമാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഉമ്മൻചാണ്ടിയുടേയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പ്രതിനിധികളാണ് ഇരുവരും.
